കാസര്‍കോട്: ‘ടെലിവിഷന്‍ റിയാലിറ്റി ഷോയയായ മൈലാഞ്ചിപ്പെരുമയുമായാണ് കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളിലെ മീനു മണികണ്ഠന് എത്തിയത്. മൈലാഞ്ചിയിലെ ഗായികയെന്ന ഫോമിലായിരുന്നു മീനു ഇന്നലെ ലളിതഗാന മത്സരത്തിന്റ ഫലം വന്നപ്പോള്‍ മീനുവിന് ഒന്നാം സ്ഥാനം. കഴിഞ്ഞ രണ്ടു വര്‍ഷം യുപി വിഭാഗത്തില്‍ മീനുവിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. മൈലാഞ്ചിയിലൂടെ കണ്ട് പരിചയിച്ച മുഖം അടുത്ത് കണ്ടപ്പേ#ാള്‍ കുട്ടികളും ചുറ്റും കൂടി. മൈലാഞ്ചി സെമിഫൈനലിലാണ് മീനു ഇപ്പോള്‍. നേരത്തെ മഴവില്‍ മനോരമയിലെ ഇന്ത്യന്‍ വോയ്സ് ജൂനിറില് പങ്കെടുത്തിരുന്നു. നീലേശ്വരം രാഗവീണ സംഗീത വിദ്യാലയത്തിലെ വിപിന്‍ മാസ്റ്ററാണ് ഗുരു. ഇന്ന് നടക്കുന്ന കഥാപ്രസംഗ മത്സരത്തിലും മീനു മണികണ്ഠനെന്ന ഈ കൊച്ചുഗായിക പങ്കെടുക്കുന്നുണ്ട്. നീലേശ്വരം കരുവാച്ചേരിയിലെ മണികണ്ഠന്-ശൈലജ ദമ്പതികളുടെ മകളാണ് എട്ടാംക്ലാസുകാരിയായ മീനു മണികണ്ഠന്.
രവീന്ദ്രസംഗീതം: ലളിതഗാനത്തില്‍ ഹാട്രിക് നേടി ശരത് രവീന്ദ്രന്
കാസര്‍കോട്: ‘തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലളിതഗാന മത്സരത്തില്‍ ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി ഉദുനൂര് ജിഎച്ച്എസ്എസിലെ ശരത് രവീന്ദ്രന് ശ്രദ്ധേയനായി.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ലളിഗാനത്തില് സംസ്ഥാന പ്രതിഭയായിരുന്നു. പയ്യന്നൂര്‍ തപസ്യ കലാക്ഷേത്രത്തിലാണ് ശരത് രവീന്ദ്രന് സംഗീതം അഭ്യസിക്കുന്നത്. പി.വേണുമാസ്റ്ററാണ് ഗുരു. സഹോദരന് രജത് രവീന്ദ്രന് കഥാപ്രസംഗം, ലളിതഗാനം എന്നിവയില്‍ അഞ്ച് തവണ സംസ്ഥാന ജേതാവായിരുന്നു. രവീന്ദ്രന് ഈയ്യക്കാട്, കരിവെള്ളൂര്‍, എംജിയുപി സ്കൂള്‍ അധ്യാപിക രമ എന്നിവരുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: