അരീക്കോട്: ഊട്ടുപുരയില്‍ എ ഗ്രേഡ് നേടാന്‍ പഴയിടം മോഹനന് നമ്പൂതിരി. റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവത്തോടനുബന്ധിച്ച് ഊട്ടുപുരയുടെ മേല്‍നോട്ടവുമായി പഴയിടം ഓടിനടക്കുന്നു. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ നിന്നും പഴയിടം പിന്മാറിയെങ്കിലും റവന്യൂ ജില്ലാ കലോല്‍സവം പഴയിടം ഏറ്റെടുക്കാറുണ്ട്. ഒരേ സമയം 1500 ഓളം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള വട്ടങ്ങളാണ് ഒരുക്കുന്നത്. മേള നടക്കുന്ന നാലു ദിവസം ഊണിന് ശേഷം പായസം വിളമ്പുന്നുണ്ട്. ഇന്ന് പാല്പായസവും മറ്റന്നാള്‍ പരിപ്പ് പായസവുമുണ്ടാവും. ഇന്നലെ ഉച്ചക്ക് ഗോതമ്പ് പായസമാണ് വിളമ്പിയത്. ഇന്ന് രാവിലെ പുട്ട,് കടല അല്ലെങ്കില്‍ ഉപ്പ്മാവും പഴവും ആകും. ഉച്ചക്ക് 5 കൂട്ടുകറിയുമായി ഊണും ഉണ്ടാവും. വൈകുന്നേരം ചായയും പരിപ്പ് വടയോ, ബിസ്ക്കറ്റോ രാത്രി നാലു കൂട്ടം കറിയും ഊ ണും ആവും . എല്ലാ ദിവസവും ഊണിന്റെകറികളില് അല്പം വ്യത്യാസമുണ്ടാകും .ഭക്ഷണ ഹാളിലേക്ക് പ്രത്യേക ജലവിതരണമുണ്ട്. വിധി കര്‍ത്താക്കള്‍ക്കും ഓഫീഷ്യല്‍സിനും പുറമേ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രത്യേക സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: