കൊച്ചി: എന്‍ഐഐടി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിനാന്‍സ്, ബാങ്കിങ് ആന്റ് ഇന്‍ഷ്വറന്‍സ് (ഐഎഫ്ബിഐ) കാത്തലിക് സിറിയന്‍ ബാങ്കുമായി ചേര്‍ന്ന് ബാങ്കിങ് സെയില്‍സ് ആന്റ് മാര്ക്കറിങ്ങില് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം തുടങ്ങുന്നു.
നിക്ഷേപം, വായ്പ, ഇന്‍ഷ്വറന്‍സ് ഉല്പന്നങ്ങള് എന്നിവയുടെ വിപണന രംഗത്ത് സമര്‍ഥരായ പ്രൊബേഷണറി ഓഫീസര്‍മാരെ വാര്ത്തടുക്കുന്നതിനുള്ള കോഴ്സ് കാലാവധി ഒരു മാസം.
തുടക്കത്തില്‍ തൃശൂര്‍, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നീ കേന്ദ്രങ്ങളിലാണ് കോഴ്സ് ആരംഭിക്കുക. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് കോഴ്സില്‍ ചേരാനുള്ള യോഗ്യത. പ്രായം 28-ല്‍ താഴെയായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ കാലാവധിക്ക് ശേഷം കാത്തലിക് സിറിയന്‍ ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ് -1) തസ്തികയില്‍ നിയമിക്കപ്പെടും. വിവരങ്ങള്‍ക്ക്: www.niit.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: