കാസര്‍കോട്: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ശബളകമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് കേരള എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള നീക്കം ഒരു തരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്ന് ജില്ലാ സെക്രട്ടറി രഞ്ജിത്ത് മാണിക്കോത്ത് പറഞ്ഞു. ജീവനക്കാരുടെ കാഷ്യല്‍ ലീവ് 20 ല്‍ നിന്നും 15 ആയി കുറയ്ക്കണമെന്ന നിര്‍ദ്ദേശം ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. ജനുവരി 12 ന് പ്രഖ്യാപിച്ചിട്ടുള്ള സൂചന പണിമുടക്കുമായി എന്‍ജിഒ സംഘ് മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ എം.ഗംഗാധര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം രാജന്, ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: