മലയാള സിനിമയില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്ന യുവനടനാണ് ശ്രീകുമാര്‍. മലയാളിയായ ഈ യുവതാരം ചെന്നൈയിലാണ് സ്ഥിരതാമസമെങ്കിലും മലയാള സിനിമയോടാണ് പ്രത്യേക താല്പര്യം. സിനിമാ കുടുംബത്തിലെ അംഗമായ ശ്രീകുമാര്‍ ശാന്തന്റെ രണ്ട് ആണ്മക്കളില് ഇളയവനാണ്. ശ്രീകുമാരന്‍ തമ്പി, ഭരതന് തുടങ്ങിയ സംവിധായകരോടൊപ്പം നിരവധി ചിത്രങ്ങളില്‍ ശാന്തന് അസോസ്സിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബാലഗണപതി എന്ന കുട്ടികളുടെ സീരിയലിലൂടെ പ്രേഷകര്‍ക്ക് സുപരിചിതനാണ് ശ്രീകുമാര്‍. നാഗേഷ് ബാബു എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് ശ്രീകുമാര്‍ ഈ സീരിയലില്‍ അവതരിപ്പിച്ചത്. ബാലഗണപതിയുടെ തമിഴ് പതിപ്പിലും ഇതേ കഥാപാത്രത്തെ ശ്രീകുമാര്‍ അവതരിപ്പിക്കുന്നുണ്ട്.
തെലുങ്കില്‍ അന്നമയ എന്ന മെഗാസീരിയലില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സീരിയലില്‍ മൂന്നു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളെ ശ്രീകുമാര്‍ അവതരിപ്പിച്ചിട്ടുണ്ട്. സന്യാസിയായും യുവസംഗീതഞ്ജനായും വൃദ്ധനായും ഈ സീരിയലില്‍ അഭിനയിച്ചു. തെലുങ്ക് ചിത്രമായ ഗരംമസാലയില്‍ നായകനും ദുര്ഗ്ഗി എന്ന ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രവുമായിരുന്നു. കൂടാതെ തമിഴ് സിനിമയില്‍ നായകന്മാര്ക്ക് ഡബ് ചെയ്യാറുണ്ട്.
മാര്‍ഷ്യല്‍ ആര്‍ട്സും ഡാന്‍സും പരിശീലിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് അറിയപ്പെടുന്ന നടനാകണമെന്നാണ് ആഗ്രഹം. എല്ലാത്തരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം ശ്രീകുമാറിനുണ്ട്.
ശ്രീകുമാറിന്റെ അമ്മ എസ്.വാസന്തി വീട്ടമ്മയും സഹോദരന് ശ്യാംകുമാര്‍ ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാരനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: