ലളിതേ തവമനനം
നിറ മേ ഹൃദിസതതം
ഭവ മേ ഭവസുകൃതം
തരു മേ വരമഖിലം
വരദേ ദുരിതഹരേ
ജഗദേ ഭയഹരണേ
തരണേ തവഭജന-
ത്ത്വര മേ ഭവഹരണേ
സ്വരദേ തവമഹിമാ
സുധയാം കീര്‍ത്തനമേ
സതതം രസനയിതില്
വിരിയാന്‍ കൃപ തരണേ
സലിലേ തവ ഭവനം
ജലമേ മമ മനവും
സരസാസനമാക്കിവിടം
സരസം വിളയാടിടണം
ജനനീ തിരുമടിയില്‍
ശിശുവായൊരു നിമിഷം
കഴിയാനവസരമെ-
ന്നുളവാം ജഗജനനീ
ശുഭദേ നറുതിരിയായ്,
നിറയാമൊരു കലമായ്
മലരാമരിമണിയായ്
മലരായടിപണിയാം
വളരാനിനി വരണം
ജയദേ തവ ഭരണം
ഇതു താനെന്കരണം
ഭവ മേ ശംകരണം
സ്മരണം തവചരണം
മരണം വരെ ശരണം
അതിനായിനി വരണം
ലളിതേ തവലയനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: