നെല്ലിത്തറ: ഈശ്വരന്റെ മക്കളാണു നാം എന്നചിന്ത നമ്മളില്‍ മൂല്ല്യ ബോധമുണര്ത്തുന്നതിനും, തെറ്റില്‍ നിന്ന് പിന്‍വലിപ്പിക്കുന്നതിനും സാധിക്കുമെന്ന് പ്രസിദ്ധ സീരിയല്‍ ആര്‍ട്ടിസ്റ്റ് ഇല്ലിക്കെട്ട് നമ്പൂതിരി. മൂല്ല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിനും ഉണര്‍ത്തുന്നതിനും, വിദ്യാഭ്യാസത്തോടൊപ്പം സംസ്കാരവും പകര്‍ന്നു നല്‍കുന്നതാണ് വിദ്യാനികേതന്‍ സ്കൂളുകള്‍ എന്നും അദ്ദേഹം പറഞ്ഞു. പുതുവര്‍ഷാരംഭ പ്രാര്‍ത്ഥനാസഭയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയെയാണു നാം ആത്മമിത്രമായി കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.ദിവാകരന് സ്വാഗതവും, ജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: