തിരുവല്ല: നഗരമദ്ധ്യത്തിലൂടെയുള്ള പകല്സയത്തെ ഭാരവാഹന ഗതാഗതം നഗരത്തെ വീണ്ടും കുരുക്കിലാക്കുന്നു. മണിക്കൂറുകള്‍ നഗ രം ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുമ്പോഴും അപകടമാകുംവിധം തടികളും മുളകളും കയറ്റിയ ലോറികളാണ് വീ ണ്ടും ഗതാഗതതടസ്സം സൃ ഷ്ടിക്കുന്നത്.
യാതൊരു സുരക്ഷ മുന്‍കരുതലുകളും നല്‍കാതെയാണ് തിങ്ങിനിറഞ്ഞ് നീങ്ങുന്ന വാഹനവ്യൂഹങ്ങള്‍ക്ക് ഇടയിലൂടെ ഇവ കൊണ്ടുപോകുന്നത്. ഏറെതിരക്കുള്ള സ്ക്കൂള്സമയത്തും തടികയറ്റിയ ലോറികള്‍ നഗരത്തില്‍ സജീവമാണ്. സ്കൂള്ബസുക ള്‍ അടക്കമുള്ള ചെറുവാഹനങ്ങള്‍ ഇത്തരം വാഹനങ്ങളില്‍ നിന്ന് അത്ഭുതകരമായാണ് പലപ്പോഴും രക്ഷപെടുന്നത്.
പിന്നില്‍ വരുന്ന വാഹനങ്ങ ള്‍ക്കാണ് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
മോട്ടര്‍വാഹന നിയമ പ്രകാരം രാത്രി വൈകി മാത്രമെ തിരക്കേറിയ നഗര ഹൃദയങ്ങളിലൂടെ തടിയും മുളകളും കയറ്റിയ ഭാരവാഹനങ്ങള്‍ക്ക് പ്രവേശനത്തിന് അനുമദിയുള്ളു. ഇതതിനായി നിശ്ചിതവേഗതയും നിശ്ചയിച്ചിട്ടുണ്ട്. എന്നാ ല്‍ നിലവിലുള്ള നിയമസംവിധാനങ്ങളെ കാറ്റില്‍ പറത്തിയാണ് ഇത്തരം വാഹനങ്ങള്‍ നഗരത്തില്‍ സജീവമാകുന്നത്. മോട്ടര്‍ വാഹനവകുപ്പും ട്രാഫിക്ക് പോലീസും വിഷയത്തില്‍ അനങ്ങാപാറ നയമാണ് സ്വീ കരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
നഗരത്തിന്റെ ഒരുഭാഗത്തും കാര്യക്ഷമമായ പരിശോധന ഇ ല്ല. കോട്ടയം മൂവാറ്റുപുഴഭാഗത്തേക്കാണ് തടികളും മുളക ളും വ്യാപകമായി കടത്തുന്നത്. കൊല്ലം ആലപ്പുഴ ജില്ലകളില്‍ നിന്നാണ് പ്രധാനമായും തടികളും മുളകളുമായി വാഹനങ്ങള്‍ എത്തുന്നത്. എംസി റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കുറ്റൂര്‍ മുതല്‍ ഗതാഗതകുരുക്കില്‍ കിടക്കുന്നത് പതിവാണ്. മണിക്കൂറുകള്‍ ഇവ കുരുക്കില്‍ കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് അടക്കം വലിയ ബുദ്ധിമുട്ടിലാണ് കടന്നുപോകുന്നത്. മുളകയറ്റിവരുന്ന വാഹനങ്ങളില്നി ന്നും നീണഅടുനില്‍ക്കുന്ന മുളയുടെ പിന്‍ഭാഗം തട്ടി പിറകിലുള്ള വാഹനങ്ങളുടെ ചില്ലുകള്‍ തകരുന്നതും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: