പുല്‍പ്പള്ളി :അരിവാള്‍ രോഗം ബാധിച്ച് ആദിവാസി വിദ്യാര്‍ത്ഥി മരിച്ചു.. പാലമൂല പണിയ കോളനിയിലെ കരുണന്റെയും ശാന്തയുടെയും മകന് അഖില്‍(12) ആണ് മരിച്ചത്. കഴിഞ്ഞദിവസം പനി ബാധിച്ച് പുല്‍പ്പള്ളി ഗവ.ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇന്നലെ ഉച്ചക്ക് ആബോധാവസ്ഥയിലായ കുട്ടിയെയും കൊണ്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികൃതര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കരുണന് – ശാന്ത ദമ്പതികള്‍ക്ക് അഖിലിന് താഴെ മൂന്ന് പെണ്മക്കളാണുള്ളത്. മൂവരും അരിവാള്‍ രോഗികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: