കൊച്ചി: ഐഡിയ കൊച്ചിയിലും മലപ്പുറത്തും ആരംഭിച്ച ഹൈ സ്പീഡ് 4ജി എല്‍ടിഇ സേവനത്തിന് മികച്ച പ്രതികരണമെന്ന് കമ്പനി വൃത്തങ്ങള്‍ അവകാശപ്പെട്ടു. വ്യവസായ തലസ്ഥാനം എന്ന നിലയിലാണ് കൊച്ചിയില്‍ 4ജി സേവനം ആരംഭിച്ചത്.
മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഡാറ്റാ ഉപയോഗമുള്ളത്. കോഴിക്കോടും തൃശൂരും ഈ മാസവും തിരുവനന്തപുരത്ത് ജനുവരിയിലും 4ജി സേവനം ലഭ്യമാക്കും. ആഗോളതലത്തില്‍ 4ജി സാങ്കേതികവിദ്യയ്ക്ക് വ്യാപകമായ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ഇതിനകം 4ജി സേവനം നൂറു കോടി വരിക്കാരില്‍ എത്തിയിട്ടുണ്ടെന്നും ഐഡിയ സെല്ലുലര്‍ എംഡി ഹിമാന്‍ഷു കപാനിയ അവകാശപ്പട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: