കൊച്ചി: ഡെയ്മലര്‍ ഇന്ത്യ കമേഴ്സ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഡംബര
ബസായ മെഴ്സിഡസ് ബെന്‍സ് സൂപ്പര്‍ ഹൈ ടെക് എസ്എച്ച്ഡി 2436-ന്റെ വിപണനത്തിന്
തുടക്കമായി.
61 പുഷ്ബാക് സീറ്റുകളും ലഗ്ഗേജ് സൂക്ഷിക്കാന്‍ 14 ക്യൂബിക് മീറ്റര്‍ സ്ഥലസൗകര്യത്തോടും കൂടിയ 15 മീറ്റര്‍ നീളമുള്ള കോച്ചിന്റെ ആദ്യ വില്പന ചെന്നൈയിലെ കെപിഎന്‍ ട്രാവല്‍സ് ഉടമ കെപിഎന്‍ രാജേഷിന് താക്കോല്‍ കൈമാറിക്കൊണ്ട് ഡെയ്മലര്‍ ഇന്ത്യ കമേഴ്സ്യല്‍ വെഹിക്കിള്‍ മാനേജിങ് ഡയരക്ടര്‍ എറിക് നെസ്സല്ഹോഫും ഡെയ്മലര്‍ ബസ്സ് ഇന്ത്യ എംഡി മാര്‍ക്കസ് വില്ലിങ്ങും ചേര്‍ന്ന് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: