കൊച്ചി: അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലായില്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന ക്രിസ്തുമസ്-ന്യൂഇയര്‍ വിനോദമേള 24 മുതല്‍ ജനുവരി 3 വരെ നടക്കും. പാര്‍ക്കിലെ 58 റൈഡുകള്‍ക്കൊപ്പം ദിവസേന 6 മണിമുതല്‍ 8 മണി വരെ പ്രമുഖ ബാന്‍ഡിന്റെ ലൈവ് ഷോയാണ് പ്രധാന ആകര്‍ഷണം. ഒപ്പം ഭക്ഷ്യമേളയും.
ദിവസേന പാര്‍ക്കില്‍ ക്രിസ്തുമസ് ബാന്‍ഡ്മേളം, ഘോഷയാത്ര, മണിപ്പൂരി കലാകാരന്മാരുടെ അക്രോബാറ്റിക് പ്രകടനങ്ങള്‍ എന്നിവയുമുണ്ട്. മൊബൈല്‍ ജോക്കികളുടെ കുസൃതി ചോദ്യങ്ങള്‍ക്കും കടങ്കഥകള്‍ക്കും ശരിയുത്തരം നല്‍കുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട.് വിവരങ്ങള്‍ക്ക് 9744770000, 0484 2684009.
പ്രതികരിക്കാൻ ഇവിടെ എഴുതുക: