കൊച്ചി: നാളികേര വികസന ബോര്‍ഡിന്റെ കീഴിലുളള സി ഡി ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വികസിപ്പിച്ചെടുത്ത നൂതന മൂല്യവര്‍ദ്ധിത നാളികേര ഉത്പന്നങ്ങളായ പ്രമേഹ സൗഹൃദ ബിസ്ക്കറ്റുകള്‍, കോക്കനട്ട് ജ്യൂസ്, കോക്കനട്ട് ചങ്ക്സ് എന്നിവ മുഖ്യ നാളികേര വികസന ഓഫീസര്‍ രാജീവ് പി. ജോര്‍ജ് പുറത്തിറക്കി.
അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എസ്. സെബാസ്റ്റ്യന്‍, പബ്ലിസിറ്റി ഓഫീസര്‍ മിനി മാത്യു, കെമിസ്റ്റ് (സിഡിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ആനി ഈപ്പന്, ഫുഡ് പ്രേസാസ്സസിംഗ് എഞ്ചിനീയര്‍ ഗീതു എ.എസ്., ഫുഡ് പ്രേസാസ്സസിംഗ് എഞ്ചിനീയര്‍ ജഗദീഷ് പ്രിയ, ഫുഡ് ടെക്നോളജിസ്റ്റ് അനീറ്റ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: