പട്ട: ബ്രാഞ്ച് സെക്രട്ടറിയെ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊല്ലാന്‍ ശ്രമിച്ചത് സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് വഴിവച്ചു. പ്രതികളായ നേതാക്കളെ സംരക്ഷിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്നാരോപിച്ച് നൂറോളം പ്രവര്‍ത്തകര്‍ സിപിഎം വിടാനൊരുങ്ങുകയാണ്.
മുട്ടത്തറ ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെയാണ് പെരുന്താന്നി ലോക്കല്‍ സെക്രട്ടറി കണ്ണനും സംഘവും കൊല്ലാന്‍ ശ്രമിച്ചത്. കണ്ണനു പുറമെ ഡിവൈഎഫ്ഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി മഹേഷ്, ദീപുലാല്‍ കൊലക്കേസിലെ പ്രതി തില്ലരാജു, ഗുണ്ടാനിയമപ്രകാരം ജയിലില്‍ കിടന്നിട്ടുള്ള ചിക്കു എന്നിവര്‍ ചേര്‍ന്ന് പ്രദീപിനെ വളഞ്ഞിട്ടു വെട്ടുകയായിരുന്നു.
വി.ശിവന്‍കുട്ടി എംഎല്‍എയുടെ ഗുണ്ടാസംഘത്തില്‍പ്പെട്ടവരാണ് എല്ലാവരുമെന്ന് ആക്ഷേപമുണ്ട്. ഗുരുതരമായി പരിക്കേറ്റ പ്രദീപ് ആശുപത്രിയിലായെങ്കിലും പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആദ്യം പോലീസിന് പരാതി നല്‍കിയില്ല. പോലീസ് കേസ് എടുത്തില്ല. ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം നടന്നു. പ്രദീപിന്റെ ബന്ധുക്കള്‍ ശക്തമായ നിലപാട് എടുത്തത് പാര്‍ട്ടിയെ വെട്ടിലാക്കി. തുടര്‍ന്ന് പ്രദീപ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതാണ് ജില്ലയിലെ സിപിഎമ്മില്‍ നിന്ന് നൂറോളം പേര് പാര്‍ട്ടി വിടാനൊരുങ്ങുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: