ബത്തേരി: അജ്ഞാത വാഹനം ഇടിച്ച് പൂച്ചപുലി ചത്തു. ദേശീയപാത 212ല്‍ കല്‍പ്പറ്റ ബത്തേരി -റൂട്ടില്‍ പാതിരിപ്പാലത്തിന് സമീപമാണ് സംരക്ഷിത ഇനത്തില്‍ പെട്ട പൂച്ചപുലിയെ വാഹനം തട്ടി ചത്തനിലയില്‍ ഇന്ന് (ശനിയാഴ്ച) രാവിലെ കണ്ടത്.
ചെതലയം റേഞ്ചില്‍പെട്ട പാതിരിപ്പാലത്തി് സമീപമാണ് പൂച്ചപുലിയെ വാഹനമിടിച്ച് ചത്ത നിലയില്‍ കണ്ടെത്തിയത്.രണ്ട് വയസ്സ്ുള്ള പെണ്‍പൂച്ച പുലിയാണ് ചത്തത്. ഇന്ന് പുലര്‍ച്ചെ ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് ദേശീയപാതോരത്ത് വാഹനം തട്ടി ചത്തനിലയില്‍ പൂച്ചപുലിയെ കണ്ടത്.സമീപത്തെ എസ്റ്റേറ്റില്‍ നിന്നും റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിന്നിടെ വാഹനം തട്ടിയതാവാം എന്നാണ് കുതുന്നത്.സംരക്ഷിത ഇനത്തില്‍പെട്ട വന്യമൃഗമാണ് പൂച്ചപുലി. വിവരം അറിഞ്ഞ് വനംവകുപ്പ് സ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടത്തിന്നായി ബത്തേരി വനംവകുപ്പിന്റെ ലാബിലേക്ക് മാറ്റി.വൈല്‍ഡ്ലൈഫ് സര്ജന് ഡോ.ജിജിമോന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.ജഢം പിന്നീട് സംസ്കരിച്ചു .പൂച്ചപുലിയെ ഇടിച്ചിട്ട് കടന്ന വാഹനത്തിന്നായി വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.രാവിലെ വന്യമൃഗം വാഹനമിടിച്ച് ചത്തതറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്.ആദ്യം പുലായാണ് വാഹനമിട്ച്ച് ചത്തതെന്നായിരന്നു ചുറ്റും കൂടിയവര്‍ കരുതിയത്.പിന്നീട് വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പൂച്ചപുലിയാണന്ന് സ്ഥിരീകിരച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: