കൊച്ചി: സംസ്ഥാനത്തെ കോളജ് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ ലഭ്യതാ സാധ്യത മെച്ചപ്പെടുത്താന്‍, കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള, അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമും (അസാപ്) വാധ്വാനി ഫൗണ്ടേഷനും ധാരണാപത്രം ഒപ്പിട്ടു. അസാപ് സിഇഒ ഡോ.എം.ടി റെജുവും വാധ്വാനി ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഓസ്റ്റിന്‍ തോമസുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
വിദ്യാഭ്യാസത്തേയും ഉപജീവനത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന അസാപ്, ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന പരിപാടി എന്നിവയെ വാധ്വാനി ഫൗണ്ടേഷന് പിന്തുണയ്ക്കും. കോളജ് വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തില്‍ നൈപുണ്യ അവതരണം, സംയോജിപ്പിക്കല്‍, പാഠ്യപദ്ധതി വികസിപ്പിക്കല്‍, തൊഴിലധിഷ്ഠിത പാഠ്യപദ്ധതി, നൈപുണ്യ വികസന കേന്ദ്രം എന്നിവയാണ് സഹകരണത്തിലെ മുഖ്യമേഖലകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: