വിഴിഞ്ഞം: തുറമുഖ നിര്‍മാണത്തോടനുബന്ധിച്ച് ഡ്രജിങിനെത്തുടര്ന്ന് എത്രമാത്രം തീരം പുതുതായി രൂപപ്പെട്ടുവെന്ന് നിരീക്ഷിക്കുന്ന ഹൈഡ്രോളിക് സര്‍വെ തീരത്തേക്ക് വ്യാപിപ്പിച്ചു. ആദ്യം ഡ്രജ് ചെയ്ത കടലിന്നടിത്തട്ടാണ് സര്‍വെക്കു വിധേയമാക്കിയത്. തുടര്‍ന്നാണ് ചെന്നൈ കേന്ദ്രമായുള്ള സംഘം മണ്ണ് വന്നു പുതുതായി രൂപപ്പെട്ട തീരത്തേക്ക് സര്‍വെ വ്യാപിപ്പിച്ചത്. ഡ്രജിങില് മുല്ലൂര്‍ തീരത്ത് ഏകദേശം 200 മീറ്ററോളം ദൂരം കടല്‍ പിന്‍വാങ്ങിയിരുന്നു. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കുറച്ച് നാള് ഡ്രജിങ് നിറുത്തി വച്ചത് നേരിയ മണ്ണൊലിപ്പിനു കാരണമായിരുന്നു.തുറമുഖ നിര്‍മാണത്തിന്റെ ആദ്യ പടിയായ തീരദേശ റോഡുനിര്‍മാണ പുരോഗതിക്ക് കാലാവസ്ഥ പ്രതികൂലമായിട്ടുണ്ട്.രണ്ടു കിലോമീറ്റര്‍ ദൂരം വരുന്ന തീരദേശ റോഡിന് ഇനി ഏതാണ്ട് 100 മീറ്റര്‍ ദൂരം മാത്രമാണ് ബാക്കിയുള്ളത്. ഇതു കൂടി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ റോഡ് പ്രത്യേക രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്യും. തുടര്‍ന്ന് പുലിമുട്ടിന്റെ കല്ലിടല്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: