കൊച്ചി: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ 750 കെ ഡബ്ല്യു പി ശേഷിയുള്ള റൂഫ്ടോപ്പ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു. ജവഹര്‍ലാല്‍ നെഹ്റു ദേശീയ സൗരോര്‍ജ്ജ മിഷന് പദ്ധതി പ്രകാരം എംഎന്‍ആര്‍ഇ സ്കീമില്‍ പെടുത്തിയാണ് സോളാര്‍ റൂഫ്ടോപ്പ് പദ്ധതി നടപ്പാക്കിയത്.
കൊച്ചിയിലെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ സ്ഥാപിച്ച 100 കെഡബ്ല്യുപി ശേഷിയുള്ള പ്ലാന്റിന് ശേഷം വിക്രം സോളാര്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്ന രണ്ടാമത് രാജ്യാന്തര വിമാനത്താവളമാണ് കോഴിക്കോട്.
ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുള്ള പ്ലാന്റിന്റെ രൂപക്കല്പ്പന, എഞ്ചിനീയറിംഗ്, നിര്‍മാണം, കമ്മീഷനിങ്ങ് എന്നിവയെല്ലാം വിക്രം സോളാറിന്റെ ചുമതലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: