പനമരം : കബനീ തീരം പദ്ധതിക്കായി പനമരം പാലത്തി നുസമീപം നിര്‍മ്മാണത്തിനു തുടക്കംകുറിച്ച് വാച്ച്ടവര്‍ പൊളിച്ചു നീക്കി. കൊറ്റില്ലത്തിലെ പക്ഷികളെ നിരീക്ഷിക്കാനായിട്ടാണ് ബൈനാകുലര്‍ വാച്ച് ടവര്‍ നിര്‍മ്മാണം തുടങ്ങിയിരുന്നത്. എന്നാല്‍ യാതൊരു ആസൂത്രണവുമില്ലാതെ താഴ്ന്ന ഭാഗത്താണ് ടവര്‍ നിര്‍മ്മാണം ആരംഭിച്ചത്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നേര്‍ക്കാഴ്ചയായി മാറുകയാണ് പദ്ധതിയെന്ന് പൊതുജനസംസാരവുമുണ്ട്. അശാസ്ത്രിയ നിര്‍മ്മാണമാണ് പൊളിക്കാനുള്ള കാരണമായി ഡിടിപിസി പറയുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിലൂടെ വകുപ്പിന് ഉണ്ടായത്. 2012 ജൂലൈ ഒന്നിനാണ് വയനാട്ടുകാര്‍ ഏറെപ്രതീക്ഷയോടെ കണ്ടിരുന്ന കബനീതീരം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.കെ.ജയലക്ഷ്മി നിര്‍വ്വഹിച്ചത്. 75.3ലക്ഷം രൂപയായിരുന്നു ഒന്നാം ഘട്ടത്തില്‍ വകയിരുത്തിയിരൂന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: