മാനന്തവാടി : മാലിന്യങ്ങള്‍ നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന മാനന്തവാടി ടൗണിലെ ഓവുചാലുകള്‍ ശുചീകരിക്കുക, ചൂട്ടക്കടവിലെ പൊതുശ്മശാനത്തിലെ കാടുവെട്ടിത്തെളിച്ച് ഉപയോഗയോഗ്യമാക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ അറ്റകുറ്റ പണികള്‍ നടത്തി ഗതഗതയോഗ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ ജനതാപാര്‍ട്ടി മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ഓവുചാലുകളില്‍ നിന്നുംകക്കൂസ് മാലിന്യമടക്കമുളള മലിനജലം റോഡിലേക്ക് പരന്നൊഴുകി ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ടൗണിലെത്തുന്ന വിദ്യാര്‍ത്ഥികളടക്കമുളള യാത്രക്കാരും വ്യാപാരികളും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ ഭരണാധികാരികള്‍ക്ക് മുന്നില്‍ ഈ ആവശ്യം സമാധാനപരമായി ഉന്നയിക്കുകയാണെന്നും എത്രയും പെട്ടെന്ന് പരിഹാരം കാണാത്തപക്ഷം ഓവുചാലിലെ മാലിന്യവുമായി മുനിസിപ്പല്‍ ഓഫീസിനുമുന്നില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ധര്‍ണാസമരം ഉദ്ഘാടനം ചെയ്ത ഭാരതീയ ജനതാപാര്‍ട്ടി മാനന്തവാടി നിയോജക മണ്ഡലംപ്രസിഡന്റ് സജിശങ്കര്‍ മുന്നറിയിപ്പ് നല്കി.
ഒരാള്‍ പൊക്കത്തില്‍ കാടുമൂടികിടക്കുന്ന ചൂട്ടക്കടവിലെ പൊതുശ്മശാനം ചൂതാട്ടക്കാരുടെയും പെണ്‍വാണിഭക്കാരുടെയും താവളമായി മാറിയിരിക്കുകയാണ്. പോലീസ് അധികാരികള്‍ ഇവിടെ നടക്കുന്ന അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന്‍കണിയാരം അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം ആശംസകളര്‍പ്പിച്ചു .
ജിതിന്‍ഭാനു, ജി.കെ മാധവന്, രജിതഅശോകന്, ശ്രീലതാബാബു, സന്തോഷ്,കെ.ദ്വാരക എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: