മലപ്പുറം: അടുത്ത കാലത്ത് മങ്കടയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് ഉപയോഗിച്ചതിന് പോലീസ് പിടികൂടിയതില്‍ ഏറെയും വിദ്യാറ്ത്ഥികള്. കേരളത്തിലൊട്ടാകെ, നിരോധിത പാന്‍മസാലകളുടെ പ്രധാന ഉപഭോ ക്താക്കളും വിദ്യാര്‍ത്ഥികള്‍ തന്നെ. ഒറിജിനലായും വ്യജനായും സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ അക്കൗണ്ട് ഉള്ളതും വിദ്യാര്‍ത്ഥികള്‍ക്കാണ്. പുതിയ സിനിമകളുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ ഡൗണ്‍ ലോഡ് ചെയ്യുന്നവരില്‍ പ്രധാനികളും വിദ്യാര്‍ത്ഥികള്‍.
ഈ വസ്തുതകളെല്ലാം സൂചിപ്പിക്കുന്നത് വരും തലമുറയുടെ ആപത്ക്കരമായ പോക്കിലേക്കാണ്. ഇതിനെല്ലാം കാരണമാകുന്നതാകട്ടെ , മൊബൈല്‍ ഫോണുകളും. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന മിക്ക കേസുകളിലും വില്ലനാകുന്നത് മൊബൈല്‍ ഫോണുകളാണ്. സ്കൂളുകളില്‍ മൊബൈലിന്റെ ഉപയോഗം പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രാപ്തിയില്‍ എത്തുന്നില്ല എന്നതാണ് സത്യം. അദ്ധ്യാപകര്‍ കാണാതെ മൊബൈല്‍ ഉപയോഗിക്കാന്‍ വിരുതരാണ് പല വിദ്യാര്‍ത്ഥികളും. ഇനി അഥവാ കണ്ടുപിടിച്ച് മൊബൈല്‍ വാങ്ങി വെച്ചാല്‍ തന്നെ പലരും അടുത്ത ഫോണ്‍ കൊണ്ടുവരുമെന്ന് അദ്ധ്യാപകര്‍ പറയുന്നു. ഇക്കാര്യത്തില്‍ രക്ഷിതാക്കളാണ് ശ്രദ്ധിക്കേണ്ടതെന്നാണ് അദ്ധ്യാപകരുടെ പക്ഷം. എന്നാല്‍ തങ്ങളുടെ മക്കള്‍ക്ക് മൊബൈല്‍ ഫോണുള്ളത് തന്നെ ഏറെ വൈകിയാണ് പല മാതാപിതാക്കളും അറിയുന്നത്. കേവലം 300 രൂപ മുതല്‍ ചൈന ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. അതും ബ്രാന്‍ഡഡ് ഫോണിലുള്ള എല്ലാ സാങ്കേതികവിദ്യയോടുകൂടി. പലപ്പോഴും ഇത്തരം ഫോണുകളുടെ ആയുസ് ആറ് മാസമാണ്. പക്ഷേ അത് കേടായാലും അടുത്ത ഫോണ്‍ വാങ്ങുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല. കാരണം, മൊബൈല്‍ വാങ്ങാന്‍ ആവശ്യമായ തുച്ഛമായ തുകയില്‍ കൂടുതലുണ്ടാകും പല വിദ്യാര്‍ത്ഥികളുടെയും പോക്കറ്റ് മണി. ഭൂരിഭാഗം മാതാപിതാക്കളും മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് മൊബൈല്‍ വാങ്ങി നല്‍കിയാണെന്ന് കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലേഴ്സ് പറയുന്നു. കൂടാതെ മാതാപിതാക്കള്‍ ആരെങ്കിലും ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ മാറ്റി പുതിയവ വാങ്ങുമ്പോഴത് കുട്ടികള്‍ക്ക് നല്‍കുന്നതും പതിവാണ്. അതേസമയം ‘ടോപ്പ് അപ്പ്’ റീചാര്‍ജിനേക്കാള്‍ കൂടുതല്‍ നടക്കുന്നത് ‘നെറ്റ് റീചാര്‍ജ്’ ആണെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
16 വയസുള്ള വിദ്യാര്‍ത്ഥിനിക്ക് 48 വയസുകാരന് കാമുകനാകുന്നതും ഫെയ്സ് ബുക്കിലൂടെ തന്നെ. അവസാനം ആത്മഹത്യയില്‍ അവസാനിക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്ക് വരെ മൊബൈല്‍ ഫോണ്‍ സന്തത സഹചാരി ആകുന്നു. എന്തായാലും വിദ്യാലയങ്ങളിലെ മൊബൈല്‍ ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയുടെ പ്രതീക്ഷകളെയാകും നമുക്ക് നഷ്ടമാകുന്നത്. രക്ഷിതാക്കളും അദ്ധ്യാപകരും നിയമപാലകരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: