തിരുവനന്തപുരം: മുട്ടത്തറയില്‍ സിപിഎം പ്രവര്‍ത്തകരുടെ തമ്മിലടിയില്‍ മുട്ടത്തറ ബ്രാഞ്ച് സെക്രട്ടറി പ്രദീപിന് വെട്ടേറ്റു. പെരുന്താന്നി ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഹൈവേ കണ്ണന് എന്നറിയപ്പെടുന്ന ആനപ്പാതി വീട്ടില്‍ വിനോദ് കുമാറും സംഘവുമാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാര്‍. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മുട്ടത്തറ പനമൂട് ദേവീക്ഷേത്രത്തിന് സമീപം വിളിച്ചുവരുത്തിയ പ്രദീപിനെ കണ്ണനും സംഘവും മാരകായുധങ്ങളുമായി എത്തി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. രാവിലെ സമീപത്തെ ഒരു വീട്ടില്‍ നടന്ന മരണാനന്തര ചടങ്ങില്‍ ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റവും നടന്നു. ഇരുവരും തമ്മിലുള്ള ഭൂമി ഇടപാടിലുള്ള സാമ്പത്തികത്തെ ചൊല്ലി വാക്കേറ്റം നടന്നതായിട്ടാണ് പറയുന്നത്. തലയില്‍ മാരക മുറിവേറ്റ പ്രദീപിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നില്‍ ഷിബു, ഗജമനോജ്, കടപ്പണ്ണന് കിച്ചു എന്നിവര്‍ ആക്രമണ സമയത്ത് കണ്ണനോടൊപ്പം ഉണ്ടായിരുന്നതായിട്ടാണ് പറയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ മുട്ടത്തറ കേന്ദ്രീകരിച്ചുള്ള മിക്ക ആക്രമണങ്ങളിലും ഹൈവേ കണ്ണനും പ്രദീപും തുല്യപങ്കാണ് വഹിച്ചിരുന്നത്. ഭൂമി ഇടപാട് സംബന്ധിച്ചുള്ള സാമ്പത്തിക പ്രശ്നങ്ങളില്‍ ഇരുവരും അകല്‍ച്ചയിലായിരുന്നു. എംഎല്‍എ ശിവന്‍കുട്ടിയുടെ അടുത്തയാളാണ് ഹൈവേ കണ്ണന്. അതുകൊണ്ടുതന്നെ കണ്ണനെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് പാര്‍ട്ടി ഉന്നതങ്ങളില്‍ നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് പോലീസ് കേസ് എടുത്തിട്ടില്ല. പാര്‍ട്ടി ഉന്നതങ്ങളില്‍ നിന്നുള്ള സ്വാധീനമാണ് കേസ് എടുക്കുന്നത് വൈകിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: