വെളളമുണ്ട : പഴശ്ശിരാജാവിനൊപ്പം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച ധീരദേശാഭിമാനി എടച്ചന കുങ്കന് ഉചിതമായ സ്മാരകം പണിയാന്‍ ഇനിയും സര്‍ക്കാര്‍ അമാന്തിച്ചാല്‍ ദേശസ്നേഹികളുടെ പിന്തുണയോടെ ഇവിടുത്തെ ദേശീയപ്രസ്ഥാനങ്ങള്‍ അത് ഏറ്റെടുത്ത് നിര്‍വ്വഹിക്കുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി പറഞ്ഞു. എടച്ചന കുങ്കന് വീരാഹുതി ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട പുളിഞ്ഞാല്‍ കോട്ടമൈതാനിയില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിരവധി ഹൈന്ദവ വിശ്വാസികളെ കൊന്നൊടുക്കുകയും ഒട്ടേറെ ക്ഷേത്രങ്ങള്‍ തകര്ക്കപ്പെടുകയുംചെയ്ത ആയിരത്തി തൊളളായിരത്തി ഇരുപത്തൊന്നിലെ മാപ്പിളലഹളയ്ക്ക് നേതൃത്വം കൊടുത്തവര്‍ക്കും കടുത്ത മതഭ്രാന്തനും ക്ഷേത്രധ്വംസകനുമായ ടിപ്പുവിനും പോലും സ്മാരകങ്ങളുളള നമ്മുടെ നാട്ടില്‍ ബ്രിട്ടീഷ്കാര്‍ക്കെതിരെ ആദ്യത്തെ സ്വാതന്ത്ര്യസമരം നയിച്ച പഴശിരാജാവിനും എടച്ചനകുങ്കനും തലക്കരചന്തുവിനും അവരര്‍ഹിക്കുന്ന ബഹുമതികളോടെയുളള സ്മാരകം നിര്‍മ്മിക്കാന്‍ ഇവിടുത്തെ ജനപ്രതിനിധികളും ഭരണകൂടവും തയ്യാറാവാത്തത് ഇവരൊന്നും സംഘടിത വോട്ടുബാങ്കുളള സമൂഹത്തില്‍ ജനിക്കാത്തത് കൊണ്ട് മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഭാരതമാതാവിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളുടെ ചരിത്രം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തി പുതുതലമുറക്ക് പകര്‍ന്ന് നല്‍കാത്തതിന്റെ പരിണതഫലമാണ് ഇന്നാട്ടിലെ ചില യുവാക്കളെങ്കിലും ബൊളീവിയന്‍ കാടുകളില്‍ കഞ്ചാവടിച്ച് നടന്ന ചെഗുവേരയെ പോലുളളവരെ തങ്ങളുടെ നായകനായി നെഞ്ചിലേറ്റി നടക്കാന്‍ ഇടയാക്കിയത്. ഇവിടുത്തെ ഭരണാധികാരികള്‍ക്ക് അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ പുളിഞ്ഞാലിലുളള സര്‍ക്കാര്‍ സ്കൂളിന് എടച്ചന കുങ്കന്റെ പേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ സ്വയംസേവക സംഘം പനമരം താലൂക്ക് സംഘചാലക് എം.ടി.കുമാരന് അധ്യക്ഷത വഹിച്ചു. എടച്ചനകുങ്കന്‍ സ്മാരകസമിതി സെക്രട്ടറി വി.കെ.സന്തോഷ് മാസ്റ്റര്‍ ആമുഖപ്രഭാഷണം നടത്തി. ബിജെപി ജില്ലാജനറ ല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, നിയോജക മണ്ഡലംപ്രസിഡന്റ് സജിശങ്കര്‍, എസ് സി-എസ്ടി മോര്‍ച്ച സംസ്ഥാന സമിതിയംഗം മഞ്ഞോട്ടില്ചന്തു, ബാലഗോകുലം മേഖലാ കാര്യദര്‍ശി വി.കെ.സുരേന്ദ്രന്, ബാലന് വലക്കോട്ടില്‍, വി.കെ.ഭാസ്കരന്, മൊയ്തു വാഴയില്‍, ഹരിദാസന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: