തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരുവനന്തപുരത്ത് ഉണ്ടായ ചരിത്ര നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ജില്ലാ ഘടകത്തെ അഭിനന്ദിച്ചു. കഴിഞ്ഞദിവസം ശിവഗിരിയില്‍ സന്ദര്‍ശനത്തിനായി വര്‍ക്കല ഹെലിപാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് സ്വീകരിക്കുന്ന വേളയിലാണ് അഭിനന്ദനം അറിയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ജില്ലയില്‍ 24 ശതമാനം വോട്ട് വിഹിതം നേടുകയും, നാല് ലക്ഷത്തി ഇരുപതിനായിരത്തില്‍പരം വോട്ട് നേടുകയും ചെയ്തിരുന്നു.
മോദിയെ സ്വീകരിക്കാന്‍ ബിജെപി
യുടെ നാല് ജില്ല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും, തിരുവനന്തപുരം നഗരസഭ പാര്‍ലമെന്ററി നേതാക്കന്മാരും ഹെലിപ്പാടില്‍ എത്തിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. ജോര്‍ജ് കുര്യന്, ഡോ. പി.പി. വാവ, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ചെമ്പഴന്തി ഉദയന്‍, കല്ലയം വിജയകുമാര്‍, വക്താവ് വി.വി. രാജേഷ്, തിരുവനന്തപുരം നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. ഗിരികുമാര്‍, ഡെപ്യൂട്ടി ലീഡര്‍ എം.ആര്. ഗോപന്, നികുതി-അപ്പീല്‍ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിമി ജേ്യാതിഷ്, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി, വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വിളവൂര്‍ക്കല്‍ ഉണ്ണി, മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കുമാരി മായ, ബിജെപി മേഖലാ വൈസ് പ്രസിഡന്റുമാരായ തോട്ടയ്ക്കാട് ശശി, വെങ്ങാനൂര്‍ സതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: