മാനന്തവാടി: എടച്ചെന കുങ്കന് സ്മാരക സമിതി ബുധനാഴ്ച പുളിഞ്ഞാലില്‍ എടച്ചെന കുങ്കന് വീരാഹൂതി ദിനം ആചരിക്കും. രാവിലെ ഒന്‍പത് മണിക്ക് പുഷ്പാര്‍ച്ചന നടത്തും. രണ്ടു മണിക്ക് തലയ്കല് ചന്തുവിന്റെ തറവാടായ കുഞ്ഞോം കാര്‍ക്കോട്ടില്‍ നിന്നും എടച്ചെന കുങ്കന്റെ തറവാട്ടില്‍ നിന്നുമുള്ള ദീപശിഖാ പ്രയാണം നാലു മണിക്ക് വെള്ളമുണ്ടയിലെത്തും. നാലു മണിക്ക് വെള്ളമുണ്ടയില്‍ നിന്നും പുളിഞ്ഞാല്‍ സ്മൃതി മണ്ഡപത്തിലേക്ക് ഘോഷയാത്ര നടത്തും. അഞ്ചു മണിക്ക് പുളിഞ്ഞാല്‍ കോട്ട മൈതാനിയില്‍ സാംസ്കാരിക സമ്മേളനം നടത്തും. ആര്.എസ്.എസ് താലൂക്ക് സംഘചാലക് എം.ടി. കുമാരന് ഉദ്ഘാടനം ചെയ്യും. ഇ. കണ്ണന് നായര്‍ അധ്യക്ഷത വഹിക്കും. ആര്.എസ്.എസ് പ്രാന്തിയ കാര്യകാരിസദസ്യന്‍ വത്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: