തൃശൂര്‍: കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ ‘സമഗ്ര സേവന പുരസ്കാരം’ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടറുമായ എം.എ. യൂസഫലിക്ക്. ഹോട്ടല്‍ വ്യവസായ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അതിഥിദേവ പുരസ്കാരം നല്‍കിയത്.
തൃശൂര്‍ ലുലു കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റില്‍ നിന്നും എം.എ. യൂസഫലിക്ക് വേണ്ടി ലുലു ഇന്ത്യാ ഡയറക്ടര്‍ എം.എ. നിഷാദ് പുരസ്കാരം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: