തിരുനെല്ലി : ബസവന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ബസവന്റെ കുടുംബത്തിന് അര്‍ഹമായ നീതി ലഭിക്കാത്തപക്ഷം ബിജെപി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരതീയ ജനതാപാര്‍ട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് സജിശങ്കര്‍ മുന്നറിയിപ്പ് നല്കി. തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ തോല്‍പ്പെട്ടി നെടുന്തന കോളനിയിലെ ബസവന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബസവന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക എത്രയുംപെട്ടെന്ന് നല്‍കണമെന്നുമാവശ്യപ്പെട്ട് ബിജെപി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തോല്‍പ്പെട്ടി ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസവന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ഭാര്യ ഗൗരിയുടെയും കുടുംബക്കാരുടെയും ആവശ്യംപോലും അധികൃതര്‍ അവഗണിക്കുകയാണ്. വന്യജീവി ആക്രമണത്തിലാണ് ബസവന് കൊല്ലപ്പെട്ടതെന്നാണ് അധികൃതര്‍ പറയുന്നത്. ഉദ്യോഗസ്ഥരുടെ ഈ നിലപാട് സംശയാസ്പദമാണ്.
സമരത്തെതുടര്‍ന്ന് നഷ്ടപരിഹാരം സംബന്ധിച്ച് ഡിഎഫ്ഒയുമായും ബിജെപി നേതാക്കള്‍ ചര്‍ച്ചനടത്തി. കുഞ്ഞുമോന് അപ്പപ്പാറ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഖില്‍ പ്രേം, മണ്ഡലംപ്രസിഡന്റ് ജിതിന്‍ഭാനു, ബിജെപി മണ്ഡലം ട്രഷറര്‍ കേശവനുണ്ണി, റെജി, പ്രകാശന് അരണപ്പാറ, മൊയ്തുവാഴയില്, ഉണ്ണികൃഷ്ണന്, മോഹന്‍ദാസ്, ശ്രീജീവന്, ശശിപനവല്ലി, സജീവന്കൈതേരി, സന്മോഹ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: