മാനന്തവാടി: കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ‘ലയേർഡ് ട്രൂത്ത്സ്’ അന്താരാഷ്ട്ര ചിത്രപ്രദർശനം തുടങ്ങി. ഇന്ത്യയിൽ നിന്നും മലയാളികളായ ജയന്ത് കുമാർ, ജിൻസ് ഫാന്റസി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര ചിത്രപ്രദർശനം ജോസഫ്.എം.വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
ഇന്ത്യയ്കു പുറമെ വിയറ്റ്നാം, പോളണ്ട്, അമേരിക്ക, നെതർലാൻഡ്, സ്പെയിൻ, കൊസാവോ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നായുള്ള 18 ചിത്രകാരന്മാരുടെ 30 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ശില്പിയും ചിത്രകാരനുമായ ജോസഫ്.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. ജോസ് ആർട്ടോൺ, വി.സി. അരുൺ ,അനിൽ കുറ്റിച്ചിറ, ബാലചന്ദ്രൻ വേങ്ങര, ഷാജി പുല്പള്ളി എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: