കൊച്ചി: സംസ്ഥാനത്തെ എ ക്ലാസ് തീയേറ്ററുകളുടെ അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി തീയേറ്റര്‍ ഉടമകള്‍ ചൊവ്വാഴ്ച്ച വൈകുന്നേരം ഏഴിന് ഇതു സംബന്ധിച്ച ചര്‍ച്ച നടത്തും.
സിനിമ ടിക്കറ്റ് സീല്‍ചെയ്തു നല്കാന് തയാറാകാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ നടപടിമൂലം തീയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാവുന്നില്ല. മൂന്നു രൂപ സെസ് അഡ്വാന്‍സായി നല്‍കാതെ ടിക്കറ്റ് സീല്ചെയ്യില്ലെന്നാണു സെക്രട്ടറിമാരുടെ നിലപാട്.
സീല്‍ ചെയ്ത ടിക്കറ്റുകള്‍ തീരുന്ന സാഹചര്യത്തിലാണു തീയറ്ററുകള്‍ അടച്ചിടാന്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: