മാനന്തവാടി: വയനാട് തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തില്‍ ഭീതിവതയ്ക്കുന്ന കടുവയെ പിടികൂടാനുള്ള ശ്രമം ഞായറാഴ്ചയും തുടരുന്നു. ഇതിന്റെ ഭാഗമായി കുളങ്ങോട് സ്ഥാപിച്ച കൂട് ഇന്നലെ തവിഞ്ഞാല്‍ 43ലേക്ക് മാറ്റി. കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ധനേഷ് കുമാറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ റാപിഡ് റെസ്പോണ്‍സ് ടീമും വനപാലകരും പരിശോധന നടത്തി. വനംവകുപ്പ് സ്ഥാപിച്ച കാമറകളില്‍ രണ്ടു തവണ കുടുങ്ങിയ കടുവയുടെ ചിത്രം പരിശോധിച്ചതില്‍, നാലു വയസ്സുള്ള പെണ്‍കടുവയാണ് ഇതെന്നു വനംവകുപ്പ് സ്ഥിരീകരിച്ചു. പുതിയ ആവാസ സ്ഥലം കണ്ടെത്തുന്നതിനായാണ് കടുവ ഈ പ്രദേശങ്ങളില്‍ ചുറ്റിത്തിരിയുന്നതെന്നും വനംവകുപ്പ് കരുതുന്നു. അതുകൊണ്ടു തന്നെ കടുവയുടെ സാന്നിധ്യം മനസ്സിലാക്കിയ ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ കൂടുകള്‍ എത്തിക്കും. നോര്‍ത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി, പേര്യ റേഞ്ച് ഓഫിസര്‍ രാജന് ഉള്‍പ്പെടെയുള്ളവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ഇന്നലെ കളപ്പുര ഭാഗത്ത് ചിലര്‍ കണ്ടതു കടുവയല്ലെന്നും പൂച്ചപ്പുലിയാണെന്നും വനപാലകര്‍ പറഞ്ഞു.വയനാട് എഞ്ചിനിയറിംഗ് കോളേജ് ക്യാമ്പസ് പരിസരത്തും പലരും കടുവയെ കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: