നടന് രതീഷിന്റെ രണ്ടാമത്തെ മകന് പ്രണവ് രതീഷ് നായകനാകുന്ന ചിത്രമാണ് വാക്ക്. ഒരു കൊറിയന്‍ പടം എന്ന ചിത്രത്തിന് ശേഷം സുജിത് എസ്. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുരാജ് വെഞ്ഞാറമ്മൂട്, എം.എ. നിഷാദ്, ഗണേഷ് കുമാര്‍, സുധീര്‍ കരമന, കൃഷ്ണചന്ദ്രന്, മുസ്തഫ, ബാലാജി, സോഹന്‍, കാര്‍ത്തിക്, മാസ്റ്റര്‍ അചല്‍ മോഹന്‍ദാസ്, ചാന്ദ്നി, പാര്‍വതി രതീഷ്, അനു ഹാസന്, വനിത, ടി.പാര്‍വതി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.
ലൂക്കാ ഫിലിംസ് ആന്‍ഡ് മാസ്മാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജു തോമസ്, മുരളീധരന് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന വാക്കിന്റെ തിരക്കഥയും സംഭാഷണവും മധുപാലിന്റേതാണ്. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ശ്രീകുമാരന്‍ തമ്പി, അനില്‍ പനച്ചൂരാന് എന്നിവരുടെ വരികള്‍ക്ക് കല്ലറ ഗോപന് സംഗീതം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: