നെയ്യാറ്റിന്‍കര: ദേശീയ രാഷ്ട്രീയം വികസനത്തെ പിന്തുടരുമ്പോള് കേരളത്തിന് പുരോഗതിയും വികസന രാഷ്ട്രീയവുമാണ് അനിവാര്യമെന്ന് എം.ടി. രമേശ് പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടുന്നതിനാണ് ബീഫ് വിവാദവുമായി കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും മുന്നോട്ടു പോകുന്നത്. ബിജെപിയെ തോല്പ്പിക്കാനായി സിപിഎം കോണ്‍ഗ്രസ്സിനെ കൂട്ടുപിടിക്കുന്ന സാഹചര്യമാണ് കാണാന്‍ കഴിയുന്നത്. ഈ കൂട്ടുകെട്ടുകളെ അതിജീവിച്ചാണ് കേരളത്തില്‍ ബിജെപി ഉജ്ജ്വല വിജയം നേടിയത്. വയലാറിലും തില്ലങ്കേരിയിലും ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലും വിപ്ലവഭൂമിയിലും ബിജെപിക്ക് വിജയിക്കാനായി. അധികാരത്തിലെത്താന്‍ സിപിഎം നടത്തുന്ന അവസരവാദ രാഷ്ട്രീയം കേരളം തിരിച്ചറിയണമെന്നും എം.ടി. രമേശ് പറഞ്ഞു. ടൗണ്‍ ഏര്യാ പ്രസിഡന്റ് കൂട്ടപ്പന മഹേഷ് അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന സമിതി അംഗം ആര്. നടരാജന്, ജില്ലാ സെക്രട്ടറി ശ്രീകുമാരി അമ്മ, ജില്ലാ കമ്മറ്റി അംഗം മണലൂര്‍ സുരേഷ്, മണ്ഡലം പ്രസിഡന്റ് എന്‍.പി. ഹരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മഞ്ചന്തല സുരേഷ്, അഡ്വ പൂഴിക്കുന്ന് ശ്രീകുമാര്‍, പെരുമ്പഴുതൂര്‍ ഏര്യാ പ്രസിഡന്റ് മൂലംപൊറ്റ ശ്രീകുമാര്‍, യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് രഞ്ജിത്ത് ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ബിജെപി നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: