കൊച്ചി: മൈസൂര്‍ ഹസ്തശില്പ്പി സംഘടിപ്പിക്കുന്ന സില്‍ക്ക് പ്രദര്‍ശന വിപണന മേള ‘സില്‍ക്ക് ഇന്ത്യ 2015’ തുടങ്ങി. സില്‍ക്ക് ഉല്പന്നങ്ങളുമായി വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 50ല്‍പരം സ്റ്റാളുകളാണ് കൊച്ചി, കലൂര്‍ ഗോകുലം പാര്‍ക്ക് കണ്വെന്ഷന് സെന്ററിലെ മേളയില്‍ പങ്കെടുക്കുന്നത്. 14 ന് സമാപിക്കും.
ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഒറീസ്സ, ആസ്സാം, ഛത്തീസ്ഗഡ്, ബീഹാര്‍, കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, ദല്‍ഹി, രാജസ്ഥാന്, ഗുജറാത്ത്, ഗോവ, ജമ്മുകാശ്മീര്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സില്ക്കുല്പ്പാദകരുടെ പ്രത്യേക സ്റ്റാളുകളും മേളയിലുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങളും ഉത്പാദകര്‍ തന്നെ നേരിട്ട് വില്പ്പനക്കെത്തിക്കുന്നതിനാല് ന്യായമായ വിലയില്‍ ലഭ്യമാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: