ന്യൂദല്‍ഹി: വിലത്തകര്‍ച്ചമൂലം പ്രതിസന്ധിയിലായ റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി വിലസ്ഥിരതാ ഫണ്ടായി കേന്ദ്രം 162.23 കോടി രൂപ അനുവദിച്ചതായി കേന്ദ്ര വാണിജ്യകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് ലോക്സഭയില്‍ അറിയിച്ചു. 2014-15 സാമ്പത്തിക വര്‍ഷത്തിലാണ് ഈ തുക അനുവദിച്ചത്. 2014 -15 വര്‍ഷത്തില്‍ 161 കോടിയും 2012 -13 വര്‍ഷത്തില്‍ 158 കോടിയും അനുവദിച്ചിരുന്നതായി മന്ത്രി അറിയിച്ചു.
റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി വിലസ്ഥിരതാ ഫണ്ട് നല്കുന്നുണ്ടോ, കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടോ എന്നുമുള്ള അഡ്വ. ജോയ്സ് ജോര്‍ജ്ജ് എം.പിയുടെ ചോദ്യങ്ങള്‍ക്കായിരുന്നു മന്ത്രിയുടെ മറുപടി. റബ്ബര്‍ ഉത്പ്പാദനത്തിലുണ്ടാകുന്ന വ്യതിയാനവും വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കുന്നതിനുമായി തോട്ടവിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് രൂപം നല്കി വരുന്നതായും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: