കോട്ടയം: സ്റ്റേജ് ഓഫ് ഫൈന്‍ ആര്‍ട്ട്സിന്റെ ഈ വര്‍ഷത്തെ സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വൈക്കം മാളവികയുടെ ‘ മിന്നുന്നതെല്ലാം പൊന്നല്ല’ ആണ് ഏറ്റവും മികച്ച നാടകം. നടന് പ്രദീപ് മാളവികയും, നടിയായി അംബുജവും, ഗാനരചയിതാവായി സുഭാഷ് വര്‍മ്മയും, സംഗീത സംവിധായകനായി മുരളീദര്ശനും നാടക രചയിതാവായി ഫ്രാന്‍സീസ്.ടി.മാവേലിക്കരയും സംവിധായകനായി വില്സന് നിസരിയും തെരഞ്ഞെടുക്കരപ്പട്ടു.
ആനുകാലിക പ്രസക്തിയും കലാമേന്മയും ധാര്‍മ്മിക മൂല്യവുമുള്ള നല്ല നാടകങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ നാടക മത്സരത്തിന്റെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ ജനുവരി ആദ്യവാരം തിരുവനന്തപുരം വിജെടി ഹാളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണ് സമ്മാനിക്കും. ക്യാഷ് അവാര്‍ഡും ശില്‍പ്പവും പ്രശംസാപത്രവുമാണ് അവാര്‍ഡ്, സാഹിത്യ അക്കാദമി ചെയര്മാന് പെരുമ്പടവം ശ്രീധരന് മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: