മാലാപറമ്പ്: അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിലെ മാലാപറമ്പില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. മാസത്തില്‍ കുറഞ്ഞത് പത്തോളം അപകടങ്ങളെങ്കിലും ഇവിടെ ഉണ്ടാകുന്നുണ്ട്. മിക്കതും റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിയുകയാണ്. കഴിഞ്ഞ ദിവസം വന്‍ദുരന്തമാണ് ഒഴിവായത്.
എംഇഎസ് ആര്‍ട്സ് കോളേജിന് സമീപം ലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. വൈദ്യുതി പോസ്റ്റുകള്‍ റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ആറോളം വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് തൂങ്ങി. കെഎസ്ഇബി ജീവനക്കാര്‍ സ്ഥലത്തെത്തിയെങ്കിലും വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ ഏറെ നേരം പണിയെടുക്കേണ്ടി വന്നു. മണിക്കൂറുകളോളം ഗതാഗത തടസ്സവുമുണ്ടായി. അപകടങ്ങള്‍ നിത്യ സംഭവമായിട്ടും അധികാരികള്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: