മലപ്പുറം: അന്യ സംസ്ഥാന തൊഴിലാളികളായ മതാപിതാക്കള്‍ കെട്ടിയിട്ട ബാലനെ ചൈല്ഡ്ലൈന് ഇടപെട്ട് രക്ഷപ്പെടുത്തി. പടപ്പറമ്പ് കമ്പിപ്പടിയിലാണ് സംഭവം. കല്‍ക്കത്ത സ്വദേശികളായ ദമ്പതികളാണ് 12 വയസു പ്രായമായ സ്വന്തം മകന്റെ കയ്യും കാലും കെട്ടിയിട്ട് ജോലിക്ക് പോയിരുന്നത്.
കാടുവെട്ടുന്ന ജോലിയാണ് കുട്ടികയുടെ മാതാപിതാക്കള്‍ക്ക്. മതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ കെട്ടിയിട്ട് പോകുകയാണ് പതിവ്. കുട്ടിക്ക് മാനസികാസ്വസ്ഥതയുണ്ടെന്നും സ്വയം ശരീരത്തില്‍ മുറിവേല്പ്പിക്കലടക്കമുള്ള പരാക്രമങ്ങള്‍ കാണിക്കുന്നതിനാലാണ് കയ്യും കാലും കെട്ടിയിട്ടിതെന്നും മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അംഗങ്ങളോട് പറഞ്ഞു. ചൈല്ഡ്ലൈന് അംഗങ്ങള്‍ കുട്ടിയെ കുതിരവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹ്സിന് പരി, രജീഷ് ബാബു പട്ടത്ത്, രാജു കൃഷ്ണന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: