പൊന്നാനി: പൊന്നാനി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സ്റ്റാന്റിംഗ് കമ്മിറ്റികളും സിപിഎമ്മിന് കിട്ടാന്‍ ഇടതുപക്ഷ അധ്യാപക യൂണിയന് നേതാവുകൂടി ആയ റിട്ടേണിംഗ് ഓഫീസര്‍ വഴിവിട്ട് സഹായിച്ചതായി പരാതി.
നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ വനിതാ സംവരണ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് കഴിഞ്ഞ 28ന് രാവിലെ 11 മണിക്ക് കൗണ്‍സിലര്‍മാര്‍ യോഗം ചേര്‍ന്നു. ബിജെപി അംഗങ്ങള്‍ ഒപ്പിട്ട് ഇറങ്ങിപ്പോവുകയും ഈ മൂന്ന് അംഗങ്ങള്‍ ഒഴികെ ശേഷിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും ചെയ്തു. അനുപമ മുരളീധരന് എന്ന കൗണ്‍സിലര്‍ രാവിലെ നടന്ന നോമിനേഷനില്‍ വികസന കാര്യത്തിലേക്ക് നോമിനേഷന് സമര്‍പ്പിച്ചു. വനിതാ സംവരണ അംഗങ്ങളെ തിരഞ്ഞെടുത്ത് ഉച്ചക്ക് മൂന്ന് മണിക്ക് ആ തെരഞ്ഞെടുപ്പ് അവസാനിച്ചു. 3.30ന് മണിക്ക് സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് മുമ്പ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് വനിതാ സംവരണ അംഗത്തെ സിപിഎം പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് മുഹമ്മദ് ബഷീറിനെക്കൊണ്ട് നിര്‍ദ്ദേശിക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ അവസരം കൊടുത്തു. രാവിലെ നോമിനേഷന് സമര്‍പ്പിക്കുമ്പോള്‍ വികസന കാര്യത്തില്‍ നോമിനേഷന് സമര്‍പ്പിച്ച അനുപമ മുരളീധരനെ മുഹമ്മദ് ബഷീര്‍ സംവരണം അംഗമായി നിര്‍ദ്ദേശിച്ചു താന്‍ വികസനത്തില്‍ മത്സരിക്കാനാണ് താല്പര്യമെന്ന് അനുപമ മുരളീധരന്റെയും പ്രതിപക്ഷ അംഗങ്ങളുടെയും അഭിപ്രായത്തെ ഭരണപക്ഷത്തെ സഹായിക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ നിരാകരിച്ചു. അനുപമയ്ക്ക് സമ്മതമില്ലാതെയും ധനകാര്യത്തിലേക്ക് നോമിനേഷന് നല്‍കാതെയും റിട്ടേണിംഗ് ഓഫീസര്‍ അവരെ ധനകാര്യത്തിലേക്ക് ഉള്‍പ്പെടുത്തി.
കൊണ്ടോട്ടി നഗരസഭയില്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ നോമിനേഷന് സമര്‍പ്പിക്കാന്‍ ആരും തയ്യാറാവാതെ വന്നപ്പോള്‍ റിട്ടേണിംഗ് ഓഫീസര്‍ തെരഞ്ഞെടുപ്പ് നിര്‍ത്തി വെച്ചിരുന്നു. പൊന്നാനിയില്‍ ആകട്ടെ ഭരണപക്ഷത്തെ സി.പി.ഐ അംഗങ്ങള്‍ വരെ ചോദ്യം ചെയ്തിട്ടും റിട്ടേണിംഗ് ഓഫീസര്‍ പൂര്‍ണ്ണമായും സിപിഎമ്മിന് അനുകൂലമായി നിലപാടെടുത്തു. സിപിഎം അനുകൂല അധ്യാപകസംഘടനയുടെ പ്രമുഖ നേതാവായ റിട്ടേണിഗ് ഓഫീസര്‍ വഴിവിട്ട് സിപിഎമ്മിനെ സഹായിക്കാന്‍ തിരഞ്ഞെടുപ്പ് ജോലിയെ ദുരുപയോഗം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു.
തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യാനും ആര്.ഒ ക്കെതിരെ നടപടി എടുക്കാനും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: