പാങ്ങ്: കരിങ്കല്‍ ക്വാറിയില്‍ കൊലചെയ്യപ്പെട്ട ചോലാശ്ശേരി സാജിദയുടെ ഘാതകരെ ഉടന്‍ പിടികൂടണമെന്ന് ബന്ധുക്കളും നാട്ടുകാരും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്വാറിയിലെ തൊഴിലാളികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്കി ഉപജീവനം നടത്തിയിരുന്ന സാജിദ രണ്ടാഴ്ച മുമ്പാണ് അതിദാരുണമായി കൊലപ്പെട്ടത്. കേസ് അന്വേഷണത്തില്‍ പോലീസ് അനാസ്ഥ കാണിക്കുകയാളെന്നും പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. തുടക്കം മുതല്‍ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്നവരില് നിന്നും കൃത്യമായി മൊഴിയെടുക്കാന്‍ പോലും പോലീസിന് സാധിച്ചിട്ടില്ല. സംഭവം നടന്ന അന്നുമുതല്‍ കൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് അസം സ്വദേശികളെ കാണാനില്ല. ഇവരെ കണ്ടെത്തിയാല്‍ ശരിയായ പ്രതിയാരാണെന്ന് മനിസിലാകും, പക്ഷേ പോലീസ് ഈ കാര്യത്തിലും നിസംഗത തുടരുകയാണ്. പ്രതികളെ സഹായിക്കുന്ന നിലപാടുമായി പോലീസ് മുന്നോട്ടുപോയാല്‍ അതിശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി. വാര്‍ത്താസമ്മേളനത്തില്‍ സാജിദയുടെ പിതാവ് ചോലാശ്ശേരി മൂസ, പാങ്ങ് പൊതു പ്രവര്‍ത്തക സമിതി സെക്രട്ടറി അബ്ദുള്‍ നാസര്‍, പ്രസിഡന്റ് വി.പി.ഗിരീഷ്, ഫാത്തിമ ബക്കര്‍, മുസ്തഫ എടവക്കത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: