പൊന്നാനി: വിശാലമായ ഭാരതഭൂമിയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്ന കമ്യൂണിസവും മാര്‍ക്‌സിസവുമെല്ലാം പുറന്തള്ളലിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ബി.ഗോപാലകൃഷ്ണന്‍. യുവമോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കൊടികുത്തിവാണ ബംഗാളില്‍ അവര്‍ നാമാവശേഷമായി. സിപിഎം എന്ന പേരുപറയാന്‍ പോലും ബംഗാളികള്‍ ഇഷ്ടപ്പെടുന്നില്ല. കാലങ്ങളോളം ബാംഗാള്‍ ഭരിച്ച സിപിഎം അവിടുത്ത ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് മാത്രമാണ് നയിച്ചത്.
ബംഗാളില്‍ നിന്നുള്ള വിശപ്പിന്റെ കഥകള്‍ നരവധിയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബംഗാളി യുവാക്കള്‍ കുടുംബം പുലര്‍ത്താനായി കൂലിവേല ചെയ്യാന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇടതുപ്രസ്ഥാനങ്ങളെ നിരാകരിച്ച ബംഗാള്‍ ജനത ഇപ്പോള്‍ ഭാരതീയ ജനാതാപാര്‍ട്ടിയിലേക്ക് ഒഴുകുകയാണ്. ഇന്നിന്റെ ജീവിതവും ഭാവിയുടെ പ്രതീക്ഷയുമായി അവര്‍ ബിജെപിയെയാണ് ആശ്രയിക്കുന്നത്.
കേരളത്തിലും സ്ഥിതി മറിച്ചല്ല. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നുള്‍പ്പടെ ആയിരക്കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ യാതൊരു മോഹങ്ങളും ഇല്ലാതെ നിരുപാധികം ബിജെപിയിലേക്ക് ചേരുന്നു.
കേരളമാകെ ചുവപ്പു വലിച്ചു മാറ്റി കാവി പുതയ്‌ക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളം ദര്‍ശിച്ചതും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നതും അതാണ്.
ആവേശത്തോടെയാണ് കണ്ണൂരിലെയും മറ്റ് മേഖലകളിലെയും സിപിഎമ്മുകാരായിരുന്നവര്‍ ബിജെപിയുടെ കുങ്കുമ ഹരിത പതാകകള്‍ ഏറ്റുവാങ്ങിയത്. കൂടുതല്‍ പേര്‍ സിപിഎമ്മില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍നിന്നും ബിജെപിയിലേക്കെത്താന്‍ കാത്തുനില്‍ക്കുന്നു.
അവരൊന്നും നേതാക്കളാകാനല്ല ആഗ്രഹിക്കുന്നത് എന്നതാണ് പ്രത്യേകത. അവര്‍ക്കെല്ലാം അണികളായാല്‍ മതി. ജനാധിപത്യത്തിന്റെയും സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും ശുദ്ധവായു ശ്വസിക്കണമെന്നതുമാത്രമാണ് അവരുടെ ആഗ്രഹം.
ദേശവിരുദ്ധരുടെ മനസാണ് മാര്‍ക്‌സിസ്റ്റുകാര്‍ക്ക്. ഈ സത്യം ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം ദയാനന്ദന്‍ മാമ്പുള്ളി, ബിജെപി മേഖലാ പ്രസിഡന്റ് പി.രാഘവന്‍, മേഖലാ സംഘടനാ സെക്രട്ടറി രവി തേലത്ത്, വൈസ് പ്രസിഡന്റ് കെ.കെ.സുരേന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശിതു കൃഷ്ണന്‍, വൈസ് പ്രസിഡന്റുമാരായ കെ.ടി.അനില്‍കുമാര്‍, റിജു, സെക്രട്ടറിമാരായ ശ്രീജിത്ത്, നമിദാസ്, ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് കെ.യു.ചന്ദ്രന്‍, ജില്ലാ സെക്രട്ടറിമാരായ ചക്കൂത്ത് രവീന്ദ്രന്‍, പി.പി.ഗണേശന്‍, ബിജെപി പൊന്നാനി മുനിസിപ്പല്‍ പ്രസിഡന്റ് പി.ജി.ഗണേശന്‍, കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് സുരേഷ് പാറത്തൊടി, തിരൂര്‍ മണ്ഡലം പ്രസിഡന്റ് മനോജ് പാറശ്ശേരി, യുവമോര്‍ച്ച പൊന്നാനി മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: