അങ്ങാടിപ്പുറം: റെയില്‍വേ സ്‌റ്റേഷനിലെ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നു. ഏറെ നാളായി യാത്രക്കാര്‍ ആവശ്യപ്പെടുന്ന കാര്യമാണിത്.
എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി യാത്രക്കാരും ഓട്ടോ ഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കം പതിവായതോടെയാണ് ഈ ആവശ്യം വീണ്ടും ഉയര്‍ന്നു വരുന്നത്. ഓട്ടോറിക്ഷകളില്‍ മീറ്റര്‍ സ്ഥാപിക്കാത്തതിനാല്‍ ഉയര്‍ന്ന തുകക്ക് തങ്ങള്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.
അതേസമയം ചില സ്ഥലങ്ങളിലേക്ക് മാത്രം ഓട്ടം പോകാത്ത അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സ്ഥിരം യാത്രക്കാരില്‍ പലരും റെയില്‍വേ സ്‌റ്റേഷനിലെ ഓട്ടോറിക്ഷകളിലുള്ള യാത്ര ഒഴിവാക്കി കഴിഞ്ഞു. പകരം സ്‌റ്റേഷന്റെ പിറകുവശത്തുകൂടി മെയിന്‍ റോഡിലെത്തി ഓട്ടോ വിളിക്കാനാണ് ആഗ്രഹിക്കുന്നത്.
എന്നാല്‍ ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി ഇടപെടണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു. ഇതിനായി ട്രെയിന്‍ സ്‌റ്റേഷനിലെത്തുന്ന സമയം കണക്കാക്കി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മിനി ബസുകള്‍ സര്‍വീസ് ആരംഭിക്കണം. എന്തായാലും യാത്രാദുരിതം രൂക്ഷമായ അങ്ങാടിപ്പുറത്ത് അത്ര ശുഭകരമല്ല കാര്യങ്ങള്‍. മേല്‍പ്പാല നിര്‍മ്മാണം മന്ദഗതിയിലായതിനാല്‍ ഇവിടെ ഗതാഗതകുരുക്കും അതിരൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: