മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് എന്‍ജിഒ സംഘ് ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം കുതിച്ചു കയറുകയാണ്. ഇത് നിയന്ത്രിക്കുന്നതിന് പൊതുവിതരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. മാവേലി സ്റ്റോറുകള്‍ പോലുള്ള കേന്ദ്രങ്ങള്‍ വഴി കൂടുതല്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ തയ്യാറാകണം. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.പി.ഗോപാലന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.വിജയകുമാര്‍, ജോ.സെക്രട്ടറി ശ്യാം മനോഹരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: