നിലമ്പൂര്‍: കേരള സര്‍ക്കാരിന്റെ ലോട്ടറി നമ്പറുകള്‍ ദുരുപയോഗം ചെയ്ത് പണം തട്ടുന്ന സംഘം നിലമ്പൂരില്‍ സജീവമാകുന്നു. തമിഴ്‌നാട്ടിലെ ഉപഭോക്താക്കള്‍ക്ക് നമ്പര്‍ എസ്എംഎസ് ചെയ്തുകൊടുക്കുകയാണ് പതിവ്. ടിക്കറ്റ് നമ്പറുകള്‍ എസ്എംഎസ് ചെയ്ത് നല്‍കുമ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കണം. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം തന്നെ ഇതിന്റെ നിയന്ത്രണത്തിനായി അരയും തലയും മുറുക്കി രംഗത്തുണ്ട്. നിലമ്പൂരില്‍ വന്‍കിട ലോട്ടറി കച്ചവടക്കാര്‍ തമിഴ്‌നാട് ലോബിയില്‍പ്പെട്ട ഏജന്റുമാരുമായാണ് ഇടപാടുകള്‍ നടത്തുന്നത്. മുന്‍കൂര്‍ പണം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ടിക്കറ്റ് നമ്പര്‍ നറുക്കെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ എസ്എംഎസ് ചെയ്ത് നല്‍കും. നമ്പറുകള്‍ എസ്എംഎസ് ചെയ്ത് നല്‍കിയ ലോട്ടറികള്‍ ഇവിടെ സൂക്ഷിക്കുന്നത് ഏജന്റുമാരായിരിക്കും. പിറ്റേദിവസം ആ നമ്പറില്‍ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നും ആളെത്തി ഏജന്‍സിയുടെ കൈയില്‍ നിന്നും പണം കൈപ്പറ്റും. സമ്മാനം ചെറിയ തുകയാണെങ്കില്‍ അവരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുകയാണ് പതിവ്. കൃത്യമായി സമ്മാനം നല്‍കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇതൊരു വിശ്വസ്ത സംവിധാനമായി മാറി കഴിഞ്ഞു.
എസ്എംഎസ് ലോട്ടറി കൂടാതെ എഴുത്ത് ലോട്ടറിയും നിലമ്പൂരില്‍ സജീവമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: