മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വീര്യം തകര്‍ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ലീഗും ഒരുമിച്ച സാമ്പര്‍ മുന്നണിക്കുപോലുമായില്ലെന്ന് ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ബിജെപി ജനപ്രതിനിധികള്‍ക്ക് മലപ്പുറത്ത് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പാര്‍ മുന്നണിയെ ജനം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളഞ്ഞു. വന്‍കിട മുതലാളിമാരെയും ബാര്‍ ഉടമകളെയും കൂട്ടുപിടിച്ചാണ് കോ-മാ-ലി സഖ്യം ബിജെപിക്കെതിരെ മത്സരിച്ചത്. പക്ഷേ പോളിംഗ് സ്റ്റേഷനിലെത്തിയ ജനങ്ങള്‍ അവര്‍ക്ക് ചുട്ടമറുപടി നല്കി.
മലപ്പുറം ജില്ല ആര്‍ക്കും സ്വന്തമായി വീതം വെച്ചുനല്കിയിട്ടില്ലെന്ന് ജനങ്ങള്‍ ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു. ഇരട്ടി വിജയമാണ് ജില്ലയില്‍ ബിജെപി ഉണ്ടാക്കിയിരിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷ ബിജെപിയിലാണ്. ആ പ്രതീക്ഷയെ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ വളരെ ശക്തമായി ബിജെപി മുന്നോട്ട് പോകും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.നാരായണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗങ്ങളായ കെ.ജനചന്ദ്രന് മാസ്റ്റര്‍, സിവാസുദേവന് മാസ്റ്റര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് നിര്‍മ്മല കുട്ടികൃഷ്ണന്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി.ആലിഹാജി, ബിജെപി മേഖല സംഘടനാ സെക്രട്ടറി രവി തേലത്ത്, ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.രാമചന്ദ്രന്, എം.പ്രേമന് മാസ്റ്റര്‍, ജില്ലാ സെക്രട്ടറി കെ.പി.ബാബുരാജ് മാസ്റ്റര്‍, രവി ചക്കൂത്ത്, ഇന്ദിര, ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറി അബ്ദുള്‍ ജലീല്‍, ബാദുഷ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: