ശബരിമല: പ്രദേശത്തെ പ്ലാസ്റ്റിക് കുപ്പികള്‍ നീക്കംചെയ്യുന്നത് സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങള്‍ക്ക് അന്ത്യം. സന്നിധാനത്തും പമ്പയിലും മരക്കൂട്ടത്തുമായി രണ്ട് ടണ്ണോളം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ കഴിയാതെ കുന്നുകൂടി കിടന്നതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. കുപ്പികള്‍, കട്ടികൂടിയ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എന്നിവ നീക്കംചെയ്യുന്നതിനായി 27ന് സ്വകാര്യവ്യക്തിക്ക് കരാര്‍ ന ല്‍കിയതോടെയാണ് വിവാദങ്ങള്‍ക്ക അന്ത്യംകുറിച്ചത്.
സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ക്ലീന്‍കേരള മിഷന് നല്‍കാതെ സ്വകാര്യഏജന്‍സിക്ക് കരാര്കൊടുക്കുവാന് ബോ ര്‍ഡ് ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. ഇത് അഴിമതിക്ക് കളമൊരുക്കുമെന്ന ആക്ഷേപവും നിലനിന്നിരുന്നു.എന്നാല്‍ ക്ലീന്‍കേരള മിഷന് ദേവസ്വം ബോര്‍ഡിന് അധികബാദ്ധ്യത ഉണ്ടാക്കുന്ന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതിനാലാണ് ഇതില്‍നിന്നും പിന്തിരിഞ്ഞതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.
കുപ്പികള്‍ ഉരുക്കി പ്ലാസ്റ്റിക്കട്ടകളാക്കി രൂപപ്പെടുത്തുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടുകൊടുക്കുക, കുപ്പികള്‍ സൂക്ഷിക്കുന്നതിനായി , ഷെഡ് നിര്‍മ്മിക്കുന്നതിന് സ്ഥലം നല്‍കുക എന്നീ ആവശ്യങ്ങളാണ് ക്ലീന്‍കേരള മിഷന് ദേവസ്വം ബോര്‍ഡിന് മുന്നില്‍വച്ചത്. എന്നാല്‍ സ്വകാര്യഏജന്‍സി രണ്ടേമുക്കാല്‍ ലക്ഷംരൂപ ദേവസ്വംബോര്‍ഡില്‍ കെട്ടിവച്ച് സ്വന്തംനിലയില്‍ കുപ്പികള്‍ നീക്കംചെയ്യാമെന്നാണ് കരാറുടമ്പടിയില്‍ സമ്മതിച്ചിട്ടുള്ളത്. കുപ്പികള്‍ സൂക്ഷിക്കുന്നതിനായി പാണ്ടിത്താവളത്തിന് സമീപം ഷെഡ്വയ്ക്കുന്നതിന് സ്ഥലം മാത്രമാണ് ദേവസ്വം ബോര്‍ഡ് വിട്ടുനല്‍കേണ്ടത്.
പ്ലാസ്റ്റിക്ക് പൊടിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച പാണ്ടിത്താവളത്തെ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് പ്രവര്‍ത്തനരഹിതമായതും ഈ അവസരത്തില്‍ ചര്‍ച്ചയായി. ശബരിമലയും പൂങ്കാവനവും മാലിന്യമുക്തമാക്കാന്‍ പുണ്യം പുങ്കാവനം പദ്ധതി നടപ്പാക്കുന്ന ദേവസ്വംബോര്‍ഡ് പ്ലാസ്റ്റിക്ക് മാലിന്യം കെട്ടികിടക്കുന്നത് കണ്ടില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷം പ്ലാസ്റ്റിക്ക് മാലിന്യം നീക്കംചെയ്യാന്‍ അഞ്ച്ലക്ഷം രൂപ ദേവസ്വം ബോ ര്ഡിലടച്ച് കരാര്‍ ഏറ്റെടുത്തിരുന്നത് നെയ്യാറ്റിന്‍കര സ്വദേശി വിജയന് എന്ന വ്യക്തിയായിരുന്നു. ഇത്തവണ നാലുതവണ ലേലംനടത്തിയിട്ടും കരാര്‍ ഏറ്റെടുക്കുവാന്‍ ആരും തയ്യാറാകാതിരുന്നതാണ് കുപ്പികള്‍ വിവിധ ഇടങ്ങളില്‍ കൂടിക്കിടക്കുവാന് ഇടയായത്.
അവസാനവട്ട ചര്‍ച്ചയിലൂടെയാണ് കഴിഞ്ഞവര്‍ഷത്തെ കരാറുകാരനുതന്നെ കരാര്നല്കാന് ദേവസ്വംബോര്‍ഡ് തയ്യാറായത്. പത്തനംതിട്ട ജില്ലാകളക്ടറാണ് ക്ലീന്‍കേരള മിഷനെ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ബോര്‍ഡിന് സാമ്പത്തിക ചെലവില്ലാതെയാണ് ക്ലീന്‍കേരള മിഷന് മാലിന്യം ശേഖരിക്കാമെന്നേറ്റത്. പക്ഷേ അടിസ്ഥാന സൗകര്യങ്ങള്‍ ബോര്‍ഡ് ഒരുക്കികൊടുക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചു. എന്തായാലും പുതിയ കാരാറുകാരന് തൊട്ടടുത്ത ദിവസം മുതല്‍ കുപ്പികള്‍ നീക്കിത്തുടങ്ങുന്നതോടെ കത്തിനിന്ന ചര്‍ച്ചകള്‍ക്കും വിവാദങ്ങ ള്‍ക്കും വിരാമമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: