ശബരിമല: ദേവസ്വം ഭണ്ഡാരത്തില് ജോലിനോക്കുന്ന പോലീസുകാരുടെ വസ്ത്രധാരണത്തില്‍ മാറ്റം വരുത്താന്‍ തീരുമാനമായെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പത്രക്കുറുപ്പില്‍ അറിയിച്ചു.
സ്പെഷ്യല്‍ കമ്മീഷണര്‍ ഇടപെട്ടാണ് പോലീസുകാരുടെ വേഷത്തില്‍ മാറ്റം വരുത്താന്‍ തീരുമാനമായതെന്നും അദ്ദേഹം അറിയിച്ചു. 10 പോലീസുകാര്‍ വീതം രണ്ട് ഷിഫ്റ്റുകളിലായി 20 പോലീസുകാരാണ് ഭണ്ഡാരത്തില് ജോലിനോക്കുന്നത്. ഷര്‍ട്ടും ബനിയനും ഒഴിവാക്കി നീല നിറത്തിലുള്ള ഷാള്‍ ധരിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: