ശബരിമല: ജനകീയ മേൽശാന്തിയെന്ന ബഹുമതിക്ക് അർഹനായ ശബരിമല മു ൻമേൽശാന്തി മൂവാറ്റുപുഴ തൃക്കളത്തൂർ എ. ആർ. രാമൻ നമ്പൂതിരിയെ ഭക്തജനങ്ങൾ തിരുസന്നിധിയിലേക്ക് വരവേറ്റു. 2001ൽ മേൽശാന്തിയായി ചുമതലയേറ്റ രാമൻനമ്പൂതിരി ഭക്തജനങ്ങൾക്ക് പ്രിയങ്കരനായതോടെയാണ് ദേവസ്വംബോർഡ് അദ്ദേഹത്തെ ജനകീയ മേൽശാന്തിയെന്ന ബഹുമതിനൽകി ആദരിച്ചത്. 1998 മാളികപ്പുറം മേൽശാന്തിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
ശബരിമല മേൽശാന്തിമാരെ തെരഞ്ഞെടുക്കുമ്പോൾ ദേവസ്വം ബോർഡിന് പുറത്തുനിന്നും ഒരുദൈവജ്ഞനെ നിയമിക്കണമെന്ന ജസ്റ്റിസ് പരിപൂർണ്ണന്റെ ഉത്തരവിനെ തുടർന്ന് ആദ്യം ഇന്റർവ്യൂ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് രാമൻനമ്പൂതിരി.
മേൽശാന്തിയായതിന് ശേഷം കഴിഞ്ഞ 13വർഷമായി എല്ലാ മാസപൂജയ്ക്കും മുടങ്ങാതെ മലചവിട്ടാൻ ഇദ്ദേഹം ഉണ്ടാകാറുണ്ട്. ബഹ്റനിലെ കാനൂർഗാർഡൻ അയ്യപ്പക്ഷേത്രത്തിലെ തന്ത്രിയാണ് രാമൻനമ്പൂതിരി. ഈ അറുപത്തിരണ്ടാം വയസ്സിലും പ്രായാധിക്യംമറന്ന് മലചവിട്ടി ധർമ്മശാസ്താ സന്നിധിയിൽ എത്തിച്ചേരുമ്പോൾ 14വർഷംമുമ്പ് മേൽശാന്തിയായി തിരുമുറ്റത്ത് നിന്ന ഓർമ്മകളാണ് തന്നെ പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: