കണിയാമ്പറ്റ : ആദിവാസികളുടെ പുതുക്കിയ കടങ്ങള്‍ കൂടി എഴുതിതള്ളണമെന്ന് കേരളാ വനവാസി വികാസകേന്ദ്രം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2006 ഏപ്രില്‍ ഒന്നുമുതല്‍ 2014 മാര്‍ച്ച് 31 വരെ അടവ് വരാത്തതും കുടിശ്ശികയായതുമായ ഒരുലക്ഷം രൂപവരെയുള്ള കടങ്ങളാണ് എഴുതിതള്ളാന്‍ തീരമാനിച്ചിരിക്കുന്നത്.
പ്രസ്തുത കാലയളവില്‍ അടയ്ക്കാന്‍ സാധിക്കാതെയുംമറ്റും വന്നിരിക്കുന്ന കടങ്ങള്‍ ബാങ്ക് അധികൃതര്‍ 2014ല്‍ തന്ത്രപരമായി ആദിവാസികടക്കാരുടെ നികുതിചീട്ട് ഹാജരാക്കി കൂടുതല്‍ കടമാക്കി മാറ്റി ബാങ്കുകളുടെ താല്‍ക്കാലിക സാങ്കേതികതടസ്സം മാറ്റിയിരിക്കുകയാണ്.
കാലാവസ്ഥാവ്യതിയാനം, വിളക്കുറവ്, വിലക്കുറവ്, വന്യമൃഗശല്യം തുടങ്ങിയ കാരണങ്ങളാല്‍ അടയ്ക്കുവാന്‍ സാധിക്കാതെ പലിശയും പിഴപലിശയും കൂടി കടം കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുന്നു. അതിനാല്‍ 2014ല്‍ പുതുക്കാനിടയാക്കിയ കടങ്ങള്‍ കൂടി സര്‍ക്കാര്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തി സഹായിക്കാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് കേരളാ വനവാസി വികാസകേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന് സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: