കൊച്ചി: സിനിമാ താരം മുകേഷും ഭാര്യയും പ്രശസ്ത നര്‍ത്തകിയുമായ മേതില്‍ ദേവികയും അഭിനയിക്കുന്ന ‘നാഗ’ എന്ന മലയാളനാടകം തൃപ്പൂണിത്തുറ ചോയ്സ് സ്കൂള്‍ കാംപസിലെ ജെടി പായ്ക്കില്‍ 29-ന് വൈകിട്ട് 7ന് അരങ്ങേറും. ഗിരീഷ് കര്‍ണാട് ‘നാഗമണ്ഡലെ’ എന്ന പേരില്‍ എഴുതിയതാണ് ഈ നാടകം.
സ്നേഹിക്കുന്നവരെ കണ്ടെത്താനായി മനുഷ്യജന്മം നേടാന്‍ ആഗ്രഹിച്ച ഒരു പാമ്പിന്റെ കഥയാണിത്. കര്‍ണാടിന്റെ മാര്‍ഗദര്‍ശിയായിരുന്ന എ.കെ. രാമാനുജന് പറഞ്ഞ രണ്ട് നാടോടിക്കഥകളെ അടിസ്ഥാനമാക്കിയാണ് നാഗ രചിച്ചിരിക്കുന്നത്.
കാളിദാസ കലാകേന്ദ്രത്തിന്റെ ബാനറില്‍ സുവീരന് സംവിധാനം നിര്‍വഹിച്ച നാടകമാണിത്. അപ്പണ്ണ എന്ന നായകനായി മുകേഷ് വീണ്ടും നാടകത്തിലേക്ക് തിരിച്ചുവരികയാണ്. റാണി എന്ന നായികയായി മേതില്‍ ദേവികയും കുരുടമ്മ എന്ന കഥാപാത്രമായി മുകേഷിന്റെ സഹോദരി സന്ധ്യ രാജേന്ദ്രനും നാടകത്തില്‍ രംഗത്തെത്തുന്നു. ടിക്കറ്റുകള്‍ക്ക് 8086881681/9349528057
പ്രതികരിക്കാൻ ഇവിടെ എഴുതുക: