അമ്മതന്‍ പ്രണയ ശാഖിയില്വിരിഞ്ഞ
നറുമലരാം കടിഞ്ഞൂല്‍ പെണ് മണിയെ
കണ്മണിയായി കാണുവാനായില്ലച്ഛന്
അമ്മയില്അവളെ ജനിപ്പിച്ചതുംഅച്ഛന്
ലിംഗനിര്‍ണ്ണയം ഭിഷഗ്വരന്കുറിച്ചപ്പോള്
സൃഷ്ടാവറിഞ്ഞിരിക്കുമോ നാലാംമാസത്തില്‍-
അവളുടെ മരണപത്രിക അച്ഛന് കുറിച്ചതും
ജനനി അവളെ ഉദരത്തില്‍ പേറിയനിമിഷം മറന്നതും
ശാശ്വതമല്ല പെണ്‍കുഞ്ഞേ നിനക്കമ്മതന്നുദരവും
ശാന്തമായ് ഉറങ്ങാനാവാതെ ഭ്രൂണമായ്വളര്ന്നവള്
സ്വാര്ത്ഥലോകത്തിന്റെ പ്രതീകമായി നീയും
ചെറുകാറ്റിലുലഞ്ഞ മെഴുതിരിനാളമായ് പൊലിഞ്ഞു
വാദിച്ചില്ലമ്മ ആ പെണ്കുഞ്ഞിനായന്ന്
പ്രതിക്കൂട്ടില്‍ അമ്മതന്നുദരത്തില്‍ പിടഞ്ഞനിമിഷം
വിധിച്ചന്നച്ഛന് അവളുടെ മരണം
ആരച്ചാരെത്തും നാളെ പത്തുമണിനേരം
മഞ്ഞുകാറ്റിന്റെ ചൂളം വിളി കേള്‍ക്കാതെ
വിടരാത്തകുഞ്ഞുകണ്ണുകളടച്ചവള്
വലിയൊരു നിലവിളിയായ് പറന്നകന്നു
അഞ്ജാതസത്യത്തിന്റെ നേര്സാക്ഷിയായവള്
മൗനനാളംപോലെ വാനില്‍ പറന്നവള്‍
ചന്ദ്രലേഖേ നിന്നരികിലെ കുഞ്ഞു നക്ഷത്രമായി
മിന്നിതിളങ്ങിയാപെണ്മണിയെ നീയും തഴുകി
മെല്ലെ മാറോടുചേര്ത്തണയ്ക്കുമോ
മഴത്തുള്ളിപോലവള് അമ്മതന്നുദരത്തില്‍
ഭ്രൂണമായ്പിറന്ന മണിമുത്തിനെ മറന്നമ്മ
കൊതിച്ചിരുന്നവളമ്മയെ കാണുവാന്‍
അമ്മതന്നുദരത്തില്പൊലിഞ്ഞോരാത്മാവു തേങ്ങിപ്പിടഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: